മിൽമ പാലിന് ലിറ്ററിന് അഞ്ചുരൂപ വർധിപ്പിക്കും, നേട്ടം കർഷകനെന്ന് മന്ത്രി

തിരുവനന്തപുരം: മിൽമ പാലിന് ഡിസംബർ ഒന്ന് മുതൽ ലിറ്ററിന് അഞ്ചുരൂപ വർധിപ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. വർധിപ്പിക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കർഷകന് നൽകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.

പാൽ വില ലിറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാർശ. എന്നാൽ, വൻ വിലവർധന ജനരോഷത്തിനിടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അഞ്ച് രൂപയിൽ നിർത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മിൽമയുടെ ശിപാർശ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Milma milk rate will be increased by 5 rupees per litre, the minister said that the farmer will benefit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.