പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും -മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടോയോ എന്ന് അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. കുറ്റക്കാരെ രക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കും.

പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഉച്ചക്ക് മുമ്പ് സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Tags:    
News Summary - minister ak saseendran about tvm accident -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.