കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന; ലതിക സുഭാഷിനെ സ്വാഗതം ചെയ്ത് മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രൻ. കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന എൻ.സി.പി നൽകുമെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ്​ വിട്ട ലതിക സുഭാഷ്​ എൻ.സി.പിയിൽ ചേരു​​ന്നതിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ​യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ്​ പാരമ്പര്യമുള്ള പാർട്ടിയാണ്​ എൻ.സി.പിയെന്ന്​ ലതിക സുഭാഷ്​ മാധ്യമങ്ങളോട് വ്യക്തമാക്കി. സീനിയോറിറ്റിയും പ്രവൃത്തപരിചയം കണക്കിലെടുത്ത് മികച്ച പദവി ലതിക്ക് ലഭിക്കുമെന്നാണ് വിവരം.

നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ്​ ലതിക സുഭാഷ്​ കോൺഗ്രസ്​ വിട്ടത്​. കെ.പി.സി.സി ആസ്ഥാനത്ത് ലതിക തല മുണ്ഡനം ചെയ്തതും വിവാദമായിരുന്നു. തുടർന്ന്​ ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി അവർ 7624 വോട്ടുകൾ നേടുകയും ചെയ്​തിരുന്നു.

Tags:    
News Summary - Minister AK Sasindran welcomes Latika Subhash to NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.