കോഴിക്കോട്: മാത്യു ടി. തോമസിനുപകരം കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ടുള്ള ജെ.ഡി.എസ് കേന്ദ്ര നേതൃത്വത്തിെൻറ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ശനിയാഴ്ച രാവിലെ കോഴിക്കോട് െഗസ്റ്റ്ഹൗസിൽ കൂടിക്കാഴ്ചക്കുശേഷം ജെ.ഡി.എസ് പാർലമെൻററി പാർട്ടി നേതാവ് സി.കെ. നാണുവും കെ. കൃഷ്ണൻകുട്ടിയുമാണ് കത്ത് ൈകമാറിയത്. മന്ത്രിസ്ഥാനം വെച്ചുമാറാനുള്ള തീരുമാനം കേന്ദ്ര നേതൃത്വത്തിേൻറതാണെന്നും പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം കെ. കൃഷ്ണൻകുട്ടി മന്ത്രിയാകണമെന്നാെണന്നും പിന്നീട് സി.കെ. നാണു എം.എൽ.എ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നേക്കാൾ കൂടുതൽ കാലം എം.എൽ.എയായ, പാർട്ടിയിലെ സീനിയർ നേതാവാണ് കൃഷ്ണൻകുട്ടി. മന്ത്രി സ്ഥാനം തീരുമാനിക്കുന്നത് ദേശീയ പ്രസിഡൻറാണ്. 2016ൽ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസ്ഥാനത്തേക്ക് താൻ നിർേദശിച്ചത് കെ. കൃഷ്ണൻകുട്ടിയെയായിരുന്നു. എന്നാൽ, ദേശീയ അധ്യക്ഷെൻറ നിർദേശ പ്രകാരമാണ് മാത്യു ടി. തോമസിനെ മന്ത്രിയാക്കിയത്. ഇതിനെതിരെ തങ്ങളാരും പ്രതിഷേധിച്ചിട്ടില്ല.
രണ്ട് വർഷത്തിനുശേഷം മന്ത്രിസ്ഥാനം ഒഴിയാമെന്ന ധാരണയിലാണ് കേന്ദ്രനേതൃത്വം അദ്ദേഹത്തിന് അവസരം നൽകിയത്. കാലാവധി കഴിയുേമ്പാൾ അദ്ദേഹം സ്വയം ഒഴിയുമെന്നാണ് കരുതിയത്. എന്നാൽ, അതുണ്ടായില്ല. അതിനാലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. മന്ത്രിമാറ്റം സംബന്ധിച്ച് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും കത്ത് നൽകിയിട്ടുണ്ട്.
പാർട്ടി തീരുമാനത്തിനൊപ്പമാണ് മാത്യു ടി. തോമസ് എന്നാണ് പ്രതീക്ഷ. നയപരമായ കാര്യങ്ങളിൽ ഒരുപക്ഷേ ഇനി തീരുമാനമെടുക്കുന്നത് താനും മാത്യു ടി. തോമസുമെല്ലാം ചേർന്നാവുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിെൻറ കത്ത് ലഭിച്ചതായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിയാവുന്നത് ഭൂരിപക്ഷ പിന്തുണയോടെ -കെ. കൃഷ്ണൻകുട്ടി
കോഴിക്കോട്: ഭൂരിപക്ഷ പിന്തുണയോടെയാണ് മന്ത്രിയാവുന്നതെന്ന് െക. കൃഷ്ണൻകുട്ടി എം.എൽ.എ. ജെ.ഡി.എസ് പാർലമെൻററി പാർട്ടി നേതാവ് സി.കെ. നാണുവിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങേളാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പാർട്ടിയിൽ ഭൂരിപക്ഷമാണ് നോക്കുക. ജെ.ഡി.എസിെൻറ മൂന്ന് എം.എൽ.എമാരിൽ രണ്ടുപേർ പറഞ്ഞാൽ പിന്നെ തർക്കത്തിെൻറ ആവശ്യമില്ല. പാർട്ടി അംഗങ്ങൾക്കെതിെര അഴിമതിയാരോപണം നടത്തുന്നതിനോട് യോജിപ്പില്ല. മാത്യു ടി. തോമസിെൻറ കുടുംബപ്രശ്നം സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.