ദേഹാസ്വാസ്ഥ്യം: മന്ത്രി ഇ.പി.ജയരാജൻ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം: മന്ത്രി ഇ.പി.ജയരാജൻ ആശുപത്രിയിൽ

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​.

ഇന്ന് പുലര്‍ച്ചെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇ.പി ജയരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം ജയരാജനും ഭാര്യക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തരായി വിശ്രമത്തിൽ കഴിയുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.