തിരുവനന്തപുരം: യു.എസ് യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണവും അപലപനീയവുമെന്ന് മന്ത്രി പി. രാജീവ്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല. സ്വാഭാവികമായി ലഭിക്കേണ്ടതായിരുന്നു. ലബനാനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ശേഷം യു.എസിലേക്ക് പോകാനായിരുന്നു മന്ത്രിയുടെ പദ്ധതി.
‘‘യാത്രാനുമതി ലഭിക്കാതായതോടെ, കേരളത്തിന്റെ അവസരമാണ് നഷ്ടപ്പെട്ടത്. പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം രാജ്യത്തിനു കിട്ടുന്നത് ചരിത്രത്തിൽ ആദ്യമാണ്. സർക്കാർ സംരംഭത്തിന് ലഭിച്ച അംഗീകാരം രാജ്യത്തിനും കേരളത്തിനും അഭിമാനകരമാണ്. കേരളത്തിന്റെ നേട്ടം ലോകത്തെ അറിയിക്കാനായില്ല. ഓൺലൈൻ പ്രസന്റഷൻ അനുവദിക്കാമോയെന്ന് ചോദിച്ചിട്ടുണ്ട്. അംഗീകാരം കേന്ദ്ര പ്രതിനിധികൾ വാങ്ങട്ടെ.’’- മന്ത്രി പറഞ്ഞു. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി. രാജീവിന് കേന്ദ്രം അനുമതി നിഷേധിച്ചത്.
അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നുവരെ വാഷിങ്ടൺ ഡി.സിയിലാണ് സമ്മേളനം. വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി ഹരികിഷോർ എന്നിവർക്കും അനുമതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.