പുതിയ സാഹചര്യത്തിൽ പ്രവാസികൾ റേഷൻ കാർഡിൽ പേര് ചേർക്കണം -ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: പ്രവാസികൾ റേഷൻ കാർഡിൽ പേര് ചേർക്കണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പുതിയ ദേശീയ രാഷ്ട്രീയ സാ ഹചര്യത്തിൽ ഇത് പ്രധാനമാണെന്നും ആധാർ കാർഡ് ഇല്ലാത്ത പ്രവാസികൾക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താമെന്നും അദ്ദ േഹം മീഡിയ വൺ ചാനലിനോട് പറഞ്ഞു.

പ്രവാസികളെ റേഷൻ കാർഡിൽ ചേർക്കുമെങ്കിലും കാർഡ് ഉടമസ്ഥർ ആക്കില്ല. പ്രവാസി ആയതുകൊണ്ട് മുൻഗണന പട്ടികയിൽനിന്ന് പുറത്താക്കപ്പെടുകയുമില്ല. എന്നാൽ മറ്റു മാനദണ്ഡങ്ങൾ പരിഗണിക്കും. 25000 രൂപക്ക് മുകളിൽ വരുമാനമുള്ളയാളാണ് പ്രവാസിയെങ്കിൽ മുൻഗണന പട്ടികയിൽനിന്ന് ഒഴിവാകും.

റേഷൻ കാർഡിനെ റേഷൻ വിതരണത്തിന് മാത്രമായിട്ടല്ല, അടിസ്ഥാന രേഖയായി തന്നെ ഇപ്പോൾ പരിഗണിക്കുന്നു. റേഷൻ കാർഡ് ഇ-കാർഡിലേക്ക് മാറ്റുകയാണ്. കഴിഞ്ഞ മാസം വരെ കേരളത്തിലെ ഏത് റേഷൻ കടയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ വാങ്ങാനുള്ള സംവിധാനമാണ് ഉണ്ടായിരുന്നതെങ്കിൽ ജനുവരി 1 മുതൽ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ കാർഡുമായി ചെന്ന് റേഷൻ വാങ്ങാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - minister p thilothaman about ration card for pravasi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.