തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാറിന്റെ കരയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ, കനത്ത ജാഗ്രതാ പാലിക്കണം. ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടുമെന്നും മന്ത്രി അറിയിച്ചു.
എറണാകുളത്തെ സാഹചര്യം കൂടി കണക്കിലെടുത്താകും ഈ കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. മുല്ലപ്പെരിയാല്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരിയാറില്‍ വാണിങ് ലെവലിന് താഴെയാണ് നിലവിൽ ജലനിരപ്പ്. അതിനാൽ അണക്കെട്ട് തുറന്നാലും അപകടസാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഇടമലയാര്‍ അണക്കെട്ട് ഉടനെ തുറക്കില്ല. ഇവിടെ നിന്നും കൂടുതൽ വെള്ളം കൊണ്ടു പോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.