വി. മുരളീധരൻ വികസന മുടക്കി, കേന്ദ്രമന്ത്രിയെ കാണുന്നതിന് ബി.ജെ.പി നേതാക്കൾ തടസമെന്ന് മന്ത്രി ശിവൻകുട്ടി

ന്യൂഡൽഹി: കേ​ര​ള​ത്തി​ന്റെ റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക്ക് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്ക് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചതിൽ കൂടുതൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണുന്നതിന് ബി.ജെ.പി നേതാക്കൾ തടസം നിന്നുവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ബി.ജെ.പി നേതാക്കൾ ഡൽഹിയിൽ എത്തിയതിന് ശേഷമാണ് അനുമതി നിഷേധിച്ചത്. കേന്ദ്ര മന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകും. സംസ്ഥാനത്തെ വികസനങ്ങൾക്ക് തടസം നിൽക്കുന്നത് കേന്ദ്ര മന്ത്രി വി. മുരളീധരൻ ആണെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കേ​ര​ള​ത്തിന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക്ക് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ മൂ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കാണ് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് കൂ​ടി​ക്കാ​ഴ്ച​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചത്. സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ ശി​വ​ൻ കു​ട്ടി, ജി.​ആ​ർ. അ​നി​ൽ, ആ​ന്റ​ണി രാ​ജു എ​ന്നി​വ​ർ​ക്കാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​ട​ത് എം.​പി​മാ​ർ മു​ഖേ​ന മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച കൂ​ടി​ക്കാ​ഴ്ചയാണ് അവസാന നിമിഷം റ​ദ്ദാ​ക്കി​യത്.

കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള ബി.​ജെ.​പി നേ​താ​ക്ക​ൾ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മൊ​ത്ത് ബു​ധ​നാ​ഴ്ച കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ ക​ണ്ട​തി​ന് ശേ​ഷ​മാ​ണ് വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ ​നി​ന്ന് എ​ത്തി​യ മ​ന്ത്രി​മാ​ർ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ത​ങ്ങ​ൾ വ​രു​ന്ന വി​വ​രം മു​ൻ​കൂ​ട്ടി​യ​റി​ഞ്ഞ് നേ​മം ടെ​ർ​മി​ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​ക്കാ​ഴ്ച ബി.​ജെ.​പി നേ​താ​ക്ക​ൾ ന​ട​ത്തി എ​ന്നും അ​തു​ കൊ​ണ്ടാ​യി​രി​ക്കാം അ​നു​മ​തി നി​ഷേ​ധി​ച്ച​തെന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

എ​ള​മ​രം ക​രീ​മും ജോ​ൺ ബ്രി​ട്ടാ​സും മു​ഖേ​ന മൂ​ന്നു ദി​വ​സം മു​മ്പ് അ​ശ്വി​നി വൈ​ഷ്ണ​വ് കൂ​ടി​ക്കാ​ഴ്ച​ക്ക് സ​മ​യം അ​നു​വ​ദി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​മാ​ർ വ​ന്ന​ത്. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ത്തി​ൽ കാ​ണാ​നേ പ​റ്റി​ല്ല എ​ന്നാ​ണ് വ്യാ​ഴാ​ഴ്ച റെ​യി​ൽ​വേ മ​ന്ത്രി മാ​റ്റി​പ്പ​റ​ഞ്ഞ​ത്. അ​ശ്വി​നി വൈ​ഷ്ണ​വ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി ദ​ർ​ശ​ന ജ​ർ​ദോ​ഷ്, റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ വി.​കെ ത്രി​പാ​ഠി എ​ന്നി​വ​രെ ക​ണ്ട് മ​ന്ത്രി​മാ​ർ നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

Tags:    
News Summary - Minister Sivankutty said that BJP leaders prevented him from meeting the Union Railway Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.