തിരുവനന്തപുരം: പാറ്റൂരിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ കേരള പൊലീസിനെ വിമർശിച്ചും ന്യായീകരിച്ചും പിണറായി സർക്കാറിലെ മന്ത്രിമാർ. ആരോഗ്യ മന്ത്രി വീണ ജോർജ് പൊലീസിനെ രൂക്ഷമായി വിമർശിച്ചപ്പോൽ മന്ത്രി ശിവൻകുട്ടി ന്യായീകരിക്കുകയാണ് ചെയ്തത്. പൊലീസിന്‍റെ സമീപനം നിർഭാഗ്യകരമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും ദൗർഭാഗ്യകരവുമായ സംഭവമാണെന്നും വീണ ജോർജ് വ്യക്തമാക്കി.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഫോൺ സന്ദേശം അടിസ്ഥാനമാക്കി നടപടികൾ സ്വീകരിക്കേണ്ട പൊലീസ്, ഉത്തരവാദിത്തം നിർവഹിക്കാത്തതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഏത് സമയത്തും ഏത് സ്റ്റേഷനിലും പരാതി അറിയിക്കാൻ സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
അതേസമയം, സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. പ്രതിയെ പിടിക്കാത്തതിൽ പരാതിക്കാരിക്ക് ആക്ഷേപമില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ പരാതിക്കാരി തൃപ്തരാണ്. പ്രതിപക്ഷ നേതാവിനും മാധ്യമങ്ങൾക്കുമാണ് ആഭ്യന്തര വകുപ്പിനെ കുറിച്ച് കുറ്റം പറയാൻ താൽപര്യം. മാധ്യമങ്ങളെ അതിന് വേണ്ടി ഉപയോഗിക്കുകയാണെന്നും പരാതിക്കാരിയെ സന്ദർശിച്ച ശേഷം മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.