തിരൂർ (മലപ്പുറം): കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിലെ റസ്റ്റ് റൂമിലിരിക്കുകയായിരുന്ന പെൺകുട്ടി യാത്രക്കാരിയുടെ ഫോണിൽനിന്ന് വീട്ടുകാരെ വിളിക്കുകയായിരുന്നു.
പിന്നീട് ആ നമ്പറിലേക്ക് കുട്ടിയുടെ പിതാവ് വിളിച്ച് കുട്ടിയെ കാണാതായതാണെന്ന വിവരം യാത്രക്കാരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരി പെൺകുട്ടിയെ തിരൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വീട്ടുകാരും അവിടെ നിന്നുള്ള പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരുമെത്തി കൂട്ടിക്കൊണ്ടുപോയി. സഹോദരൻ മലപ്പുറത്ത് പഠിക്കുന്നതിനാൽ മുമ്പും രക്ഷിതാക്കൾക്കൊപ്പം പെൺകുട്ടി തിരൂരിൽ വന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിൽനിന്ന് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.