കാണാതായ പ്ലസ് വൺ വിദ്യാർഥിനി വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ: തൃശീരിലെ കാട്ടൂരിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർഥിനിടെ. വീടിനെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വഴക്കല സ്വദേശി ആർച്ച(17)യാണ് മരിച്ചത്. വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.

പെൺകുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം കാട്ടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ആലപ്പുഴയിലടക്കം കുട്ടിയെ അന്വേഷിച്ച് കുടുംബം പോയിരുന്നു. തിരിച്ചെത്തിയതിന് പിന്നാലെ ഇന്ന് പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിന് കൈമാറി.

Tags:    
News Summary - Missing girl found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.