കാണാതായ ഭർതൃമതിയെയും കുട്ടികളെയും കാമുകനൊപ്പം കണ്ടെത്തി

വളയം: കുറ്റിക്കാടുനിന്ന്​ കാണാതായ ഭർതൃമതിയായ യുവതിയെയും രണ്ട് കുട്ടികളെയും കാമുകനൊപ്പം കണ്ടെത്തി. കുറ്റിക്കാട് സ്വദേശിയായ മുപ്പത്തിയാറുകാരിയെയും കുട്ടികളെയും കുറ്റ്യാടിയിൽ വാടകവീട്ടിൽ കാമുകനൊപ്പമാണ് പൊലീസ് കണ്ടെത്തിയത്.

ഭർത്താവി​െൻറ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവരുകയായിരുന്നു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കമിതാക്കളെ കോടതി സ്വന്തം താൽപര്യപ്രകാരം വിട്ടയച്ചു.

ആഗസ്​റ്റ്​ 26ന് രാവിലെ പത്തു മണിയോടെ യുവതിയെയും മക്കളായ എട്ടു വയസ്സുള്ള പെൺകുട്ടിയെയും നാലു വയസ്സുള്ള ആൺകുട്ടിയെയുമാണ് വളയം വരയാൽ വാടക വീട്ടിൽ താമസിച്ചുവരുന്നതിനിടെ കാണാതാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.