ചെങ്ങന്നൂർ: നിർമാണശാലയിൽനിന്ന് കവർച്ച ചെയ്തതായി പരാതി ഉയർന്ന പഞ്ചലോഹ അയ്യപ്പവിഗ്രഹം സ്ഥാപനത്തിന് തൊട്ടുമുന്നിലുള്ള കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്തു. മുളക്കുഴ കാരക്കാട്ട് പ്രവർത്തിക്കുന്ന മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിൽനിന്നാണ് ഉടമകളെയും ജീവനക്കാരെയും ആക്രമിച്ച് വിഗ്രഹം തട്ടിക്കൊണ്ടുപോയതായി പൊലീസിൽ പരാതി ലഭിച്ചത്. 60 കിലോ തൂക്കമുള്ള വിഗ്രഹത്തിന് രണ്ട് കോടി വിലവരുമെന്നും ഉടമകൾ അവകാശപ്പെട്ടിരുന്നു.
പി.ഐ.പി കനാലിെൻറ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം തൊഴിലാളികൾ വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകീട്ട് വിഗ്രഹം കാണപ്പെട്ടത്. സംഭവശേഷം പലതവണ മഴ പെയ്തിട്ടും വിഗ്രഹത്തിൽ അതിേൻറതായ ലക്ഷണങ്ങളൊന്നും കാണാതിരുന്നത് സംശയങ്ങൾക്കിടനൽകുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി. ബേബി പറഞ്ഞു. 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 50 കിലോ ഭാരമുള്ള വിഗ്രഹം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.