കെ.​പി.​സി.​സി അധ്യക്ഷ​െൻറ  ചു​മ​ത​ല എം.എം. ഹ​സ​ന്​

ന്യൂഡൽഹി: വി.എം. സുധീരൻ രാജിവെച്ച ഒഴിവിൽ കെ.പി.സി.സി പ്രസിഡൻറി​െൻറ ചുമതല എം.എം. ഹസന്.  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചികിത്സകഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് സുധീര​െൻറ രാജി സ്വീകരിച്ച് ഹസന് ചുമതല നൽകുന്ന തീരുമാനമുണ്ടായത്. കെ.പി.സി.സിയുടെ ഉപാധ്യക്ഷനായി പ്രവർത്തിച്ചുവരുകയായിരുന്നു മുതിർന്ന നേതാവായ എം.എം. ഹസൻ. അദ്ദേഹം ഞായറാഴ്ച രാവിലെ 11ന് ചുമതലയേൽക്കുമെന്ന് ജന. സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു. 

ആഴ്ചകളായി കോൺഗ്രസിൽ നിലനിന്ന അനിശ്ചിതത്വത്തിന് ഹൈകമാൻഡ് നിർദേശിച്ച താൽക്കാലിക പരിഹാരം ഉമ്മൻ ചാണ്ടിയുടെയും എ ഗ്രൂപ്പി​െൻറയും വിജയമായി. സ്ഥിരം പി.സി.സി പ്രസിഡൻറിനെ നിയോഗിക്കുന്നതുവരെ പി.സി.സി പ്രസിഡൻറി​െൻറ ചുമതല എം.എം. ഹസൻ വഹിക്കുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി ഒൗദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. അതേസമയം, സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് ഇനി സ്ഥിരം പ്രസിഡൻറ് ഉണ്ടാകേണ്ടത്. 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിനുമുമ്പ് സംഘടന തെരഞ്ഞെടുപ്പു നടക്കാൻ സാധ്യതയില്ലെന്നിരിക്കെ, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസി​െൻറ പ്രവർത്തനം മിക്കവാറും ഹസ​െൻറ മേൽനോട്ടത്തിലായിരിക്കും. സുധീരൻ പ്രസിഡൻറായിരുന്നപ്പോൾ സംഘടന തെരഞ്ഞെടുപ്പിന് തിടുക്കം കൂട്ടിയ ഗ്രൂപ്പുകൾ ഇനി അക്കാര്യത്തിൽ ധിറുതിപ്പെടാൻ ഇടയില്ല. ഹൈകമാൻഡി​െൻറ പ്രത്യേക താൽപര്യപ്രകാരം കെ.പി.സി.സി പ്രസിഡൻറായ വി.എം. സുധീരനെ പുകച്ചുചാടിക്കുന്നതിൽ സംസ്ഥാനെത്ത വിവിധ ഗ്രൂപ്പുകൾ നേടിയ വിജയത്തിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഹസന് ചുമതല ലഭിക്കുന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ താൽപര്യങ്ങളെ വെല്ലുവിളിച്ചുനിന്ന ഉമ്മൻ ചാണ്ടിയുടെ നിലപാടുകൾക്കുമുന്നിൽ ഹൈകമാൻഡ് വഴങ്ങുന്നതാണ്  ഇപ്പോഴത്തെ ചിത്രം. എ-ഗ്രൂപ്പിലും െഎ-ഗ്രൂപ്പിലും പദവി ആഗ്രഹിക്കുന്നവർ പലരുണ്ടായിരുന്നതിൽ ഉമ്മൻ ചാണ്ടി ഏറ്റവും താൽപര്യപ്പെട്ടയാൾക്കാണ് നറുക്കുവീണത്. 

വി.ഡി. സതീശന് പ്രസിഡൻറി​െൻറ ചുമതല കിട്ടണമെന്ന താൽപര്യമാണ് െഎ-ഗ്രൂപ്പിന് ഉണ്ടായിരുന്നത്.  കേരള രാഷ്ട്രീയത്തിൽ തള്ളിക്കയറാൻ ശ്രമിക്കുന്ന ബി.ജെ.പി, ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന് കിട്ടിയ പുതിയ വടിയായി ഇൗ നിയമനം പ്രയോജനപ്പെടുത്തുമെന്ന ആശങ്ക കോൺഗ്രസിൽ ഉയരുന്നുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ സി.പി.എം ൈകയടക്കുന്നതിന് ഒരളവോളം തടയിടാൻ ഹൈകമാൻഡ് തീരുമാനം സഹായിക്കുമെന്ന് കാണുന്നവരുമുണ്ട്. 

Tags:    
News Summary - mm hassan temporary kpcc president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.