നെടുങ്കണ്ടം: നാട്ടിലുള്ളവരൊക്കെ പറഞ്ഞുനടക്കുന്നതിന് പ്രതികരിക്കലല്ല സി.പി.എം നേതാക്കളുടെ പണിയെന്ന് എം.എം. മണി. എസ്. രാജേന്ദ്രെൻറ വിഷയത്തില്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജേന്ദ്രെൻറ കാര്യത്തിൽ ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറയേണ്ട സമയത്ത് പറഞ്ഞോളും. താൻ പറയേണ്ട കാര്യമുണ്ടെങ്കില്‍ പറയേണ്ടവരോട് പറഞ്ഞോളാം. ഇപ്പോള്‍ പറയേണ്ട ഘട്ടമല്ല. രാജേന്ദ്രന്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവസാനം പാര്‍ട്ടി പറഞ്ഞോളും. രാജേന്ദ്രനെ പുറത്താക്കാന്‍ തീരുമാനിച്ചതായി താൻ ആരോടും പറഞ്ഞിട്ടില്ല.
രാജേന്ദ്രെൻറ സിദ്ധാന്തത്തെക്കുറിച്ച് പറയണോ... അയാളുടെ ഒരു പരന്ന സിദ്ധാന്തം.... സി.പി.ഐ മാറ്റിനിര്‍ത്തേണ്ട പാര്‍ട്ടിയല്ലെന്ന രാജേന്ദ്രെൻറ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന്, മാറ്റിനിര്‍ത്തേണ്ടതാണെങ്കില്‍ സി.പി.െഎ എല്‍.ഡി.എഫില്‍ കാണുമോ എന്നായിരുന്നു മണിയുടെ പ്രതികരണം. രാജേന്ദ്രന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.