പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടു, ദുഃഖമുണ്ടെന്ന് എം.എം മണി

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ വിശദീകരണവുമായി മന്ത്രി എം.എം മണി രംഗത്ത്. തന്‍റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിൽ ദുഃഖമുണ്ടെന്നും മന്ത്രി എം.എം മണി പറഞ്ഞു.

പ്രസംഗത്തിൽ സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും മണി വ്യക്തമാക്കി.

തന്‍റെ പ്രസംഗത്തിനെതിരായ പ്രതിഷേധം ആരോ ഇളക്കിവിട്ടതാണ്. പ്രസംഗം എഡിറ്റ് ചെയ്തതായി സംശയിക്കുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതായും എം.എം മണി മാധ്യമങ്ങളോട് പറഞ്ഞു.

അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മോശം പരാമർശം വൈദ്യുതി മന്ത്രി എം.എം മണി നടത്തിയത്. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നതായാണ് എം.എം മണി പറഞ്ഞത്.

ഒന്നാം മൂന്നാർ ഭൂമി ഒഴിപ്പിക്കൽ കാലത്ത് ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറും മാധ്യമപ്രവർത്തകരും സർക്കാർ ഗസ്റ്റ് ഹൗസിൽ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.

Tags:    
News Summary - mm mani apologized for anti women statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.