മഞ്ചേരി: നടി മഞ്ജു വാര്യർ പിന്മാറിയത് വനിതാമതിലിനെ ബാധിക്കില്ലെന്നും അവരെ പ്രതീക്ഷിച്ചല്ല പരിപാടി തീരുമാനി ച്ചതെന്നും മന്ത്രി എം.എം. മണി. വനിതാമതിലിൽനിന്ന് മഞ്ജു വാര്യർ പിൻവാങ്ങുന്നതായി വന്ന വാർത്തകളോട് പ്രതികരിക്കു കയായിരുന്നു മന്ത്രി. ആനക്കയത്ത് സെയ്താലിക്കുട്ടി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച വീടിെൻറ താക്കോൽദാനം നി ർവഹിക്കാനെത്തിയതായിരുന്നു അദ്ദേഹം.
സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിന് എൽ.ഡി.എഫ് അനുകൂലമാെണന്ന് സത്യവാങ്മൂലം സമർപ്പിച്ചതുകൂടി പരിശോധിച്ച ശേഷമാണ് സുപ്രീംകോടതിയുടെ അന്തിമവിധി വന്നത്. നേരത്തെ യുവതികൾക്ക് ഹൈകോടതി നിയന്ത്രണം ഏർപ്പെടുത്തിയത് എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ചതാണ്.
കേരളത്തിൽ ഇടതുപക്ഷം നേരിടുന്നതെല്ലാം പ്രതികൂല സാഹചര്യങ്ങളാണ്. സുപ്രീംകോടതി എന്തു വിധിച്ചാലും അത് നടപ്പാക്കും. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാറിനെ ഇടപെടുവിക്കുമെന്നാണ് സുകുമാരൻ നായരുടെ ഭീഷണി. ഇത് ഭീഷണി മാത്രമാണ്.
കേരളത്തെ നവോത്ഥാനത്തിന് മുമ്പുള്ള കാലത്തേക്ക് കൊണ്ടുപോകാനാണ് സുകുമാരൻ നായരുടെ ശ്രമം. തട്ടമിട്ട സ്ത്രീകളെക്കൊണ്ട് രാമനാമം ചൊല്ലിക്കാൻ മുനീറിെൻറ പാർട്ടിയും ശ്രമിക്കുന്നു. പള്ളികൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മുസ്ലിം ലീഗാണ് യഥാർഥ വർഗീയവാദികൾ. രമേശ് ചെന്നിത്തലയും പ്രയാർ ഗോപാലകൃഷ്ണനുമാണ് ഇനി ബി.ജെ.പിയിലേക്ക് പോവാനുള്ള കോൺഗ്രസ് നേതാക്കളെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.