കെ.എസ്.ഇ.ബി പാട്ടഭൂമിയിലെ പരിശോധന എം.എം മണിയുടെ മരുമകൻ തടഞ്ഞു

പൊന്മുടി: ഇടുക്കി പൊന്മുടി ഡാമിന് സമീപം കെ.എസ്.ഇ.ബി പാട്ടത്തിന് നൽകിയ ഭൂമിയിൽ പരിശോധനക്കെത്തിയ സർവേ സംഘത്തെ തടഞ്ഞു. എം.എം മണിയുടെ മരുമകനും ബാങ്ക് പ്രസിഡന്‍റുമായ വി.എ കുഞ്ഞുമോന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.

ഹൈഡൽ പാർക്ക് ടൂറിസത്തിനായാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് 21 ഏക്കർ ഭൂമി കെ.എസ്.ഇ.ബി പാട്ടത്തിന് നൽകിയത്. വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് സർവേ സംഘം പരിശോധനക്ക് എത്തിയത്.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് പ്രസിഡന്‍റും മറ്റ് ഭാരവാഹികളും രംഗത്തെത്തിയത്. ഇതേതുടർന്ന് പരിശോധന നടത്താതെ സർവേ സംഘം മടങ്ങി.

രണ്ട് സർവേ നമ്പറിലുള്ള ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് ഉടുമ്പൻചോല തഹസിൽദാർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രാജാക്കാട് വില്ലേജിൽ റീസർവേ നടത്താത്തതിനാൽ സർവേ രേഖകൾ വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - MM Mani's son-in-law blocked the inspection of KSEB leased land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.