കോഴിക്കോട്: ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവർത്തകനുനേരെ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചെത്തിയവരുടെ സദാചാര ഗുണ്ടാ ആക്രമണം. ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി. ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലിൽ ആൾക്കൂട്ടം ആക്രമിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിക്ക് പൂനൂരിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് മോഷ്ടാവെന്നുപറഞ്ഞ് മുക്കാൽ മണിക്കൂറോളം നടുറോഡിൽ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും.
സംഭവത്തിൽ കേസെടുത്ത കൊടുവള്ളി പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നരിക്കുനി കാവുംപൊയിൽ, കാരുകുളങ്ങര സ്വദേശികളായ അതുൽ (22), അഖിൽ (26), അനുരാഗ് (24), പ്രശോഭ് (24), ഗോകുൽദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്.
ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഫോൺ വന്നപ്പോൾ വണ്ടി നിർത്തി കാൾ റദ്ദാക്കി വീണ്ടും യാത്ര തുടരുന്നതിനിടെയാണ് അതുൽ ഭീഷണിയുമായി ആദ്യമെത്തിയത്. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും ഇയാൾ കൂടുതൽ പേരെ വിളിച്ചുവരുത്തി അപമാനം തുടർന്നു. മോഷ്ടാവിനെ പിടിെച്ചന്നുപറഞ്ഞ് ബിനീഷിെൻറ ചിത്രങ്ങളും വിഡിയോകളും പകർത്തിയതായും കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ഇതിനിടെ സ്ഥലത്തുനിന്ന് പോകാനൊരുങ്ങുന്നതിനിെട ഗുണ്ടാസംഘം വണ്ടിയുടെ താക്കോൽ ഊരിമാറ്റി. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം വേണുഗോപാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം വഷളാക്കാനാാണ് ശ്രമിച്ചതെന്ന് പരാതിയിൽ പറഞ്ഞു.
െകാടുവള്ളി സി.ഐ പി. ചന്ദ്രമോഹനെ ബിനീഷ് വിളിച്ചതിനെ തുടർന്ന് െപാലീസ് സംഘം എത്തിയശേഷമാണ് ബിനീഷിനെ വിട്ടയച്ചത്. മോഷ്ടാക്കളുടെ ശല്യമുള്ളതിനാലാണ് നാട്ടുകാർ ഇടപെട്ടതെന്ന് സ്ഥലത്തെത്തിയ ഗ്രേഡ് എസ്.ഐയും പൊലീസുകാരും പറഞ്ഞു. ബിനീഷ് വ്യാഴാഴ്ച രാവിലെ കൊടുവള്ളി പൊലീസിൽ പരാതി നൽകി. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി റൂറൽ എസ്.പിക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.