മൊബൈൽ മോഷണം നടന്ന വാർഡ്

പരിയാരം മെഡിക്കൽ കോളജിൽ രോഗികളുടെ ഒപ്പമുള്ളവരുടെ ഏഴ് ഫോണുകൾ മോഷ്ടിച്ചു

പയ്യന്നൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഏഴ് മൊബൈൽ ഫോണുകൾ മോഷണം പോയി. രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഫോണുകളാണ് കവർന്നത്.

ആശുപത്രിയിലെ ഏഴാം നിലയിൽ 708ാം വാർഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച രാത്രി കിടന്നുറങ്ങിയവരുടെ ഫോണുകളാണ് ഞായറാഴ്ച പുലർച്ചെ എഴുന്നേറ്റപ്പോൾ കാണാതായത്. ഒരു ഐ ഫോൺ അടക്കം ഏഴ് ഫോണുകളാണ് നഷ്ടമായത്. ഇതിൽ ഐ ഫോൺ സ്വിച്ച് ഓഫ് ആയിട്ടുണ്ടായിരുന്നില്ല. ബാക്കി എല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

മോഷണത്തിനിരയായവർ പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മുമ്പും സമാനമായ രീതിയിൽ കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

Tags:    
News Summary - mobile phones of bystanders in pariyaram medical college stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.