മോഡലുകളുടെ മരണം: ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി.സി.പി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോംഗ്രെ. ഇതുവരെ കിട്ടിയ സി.സി.ടിവി ദൃശ്യങ്ങളിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. നഷ്ടപ്പെട്ട ഡി.വി.ആർ കണ്ടെത്തേണ്ടത് അന്വേഷണത്തിൽ നിർണായകമാണ്. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈജുവിന് നോട്ടീസ് നൽകുമെന്നും ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു.

ഹോട്ടലിൽ ഡി.ജെ. പാർട്ടി നടന്നതുമായി ബന്ധപ്പെട്ട് ആറു പേരെ പാലാരിവട്ടം സ്റ്റേഷനിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരുടെ വിശദമൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. ഡി.ജെ. പാർട്ടിക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ, ആരെങ്കിലുമായി മോഡലുകൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിൽ സ്ഥിരീകരണം വരുത്തുകയാണ് പൊലീസ് ലക്ഷ്യം.

ഇതിനിടെ, മോഡലുകളുടെ കാർ പിന്തുടർന്ന ഷൈജു മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന മോഡലുകൾ മദ്യപിച്ചിരുന്നു. യാത്ര ഒഴിവാക്കാൻ സംഘത്തോട് ആവശ്യപ്പെട്ടു. മോഡലുകളുടെ കാറിന് പിറകെ താൻ ഉണ്ടായിരുന്നു.

കാക്കനാട്ടെ വീട്ടിലേക്ക് താൻ പോകുന്നതിനിടെയാണ് ബൈക്കപകടം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ മോഡലുകളുടെ കാർ അപകടത്തിൽപ്പെട്ടതും കണ്ടു. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. മോഡലുകളെ ചേസ് ചെയ്തിട്ടില്ലെന്നും ഷൈജു മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Models Death Case: More to question DJ party participants: Kochi DCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.