ടൂറിസം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഗൈഡുമാരേയും ഉള്‍പ്പെടുത്തുമെന്ന് മുഹമ്മദ് റിയാസ്

കൊച്ചി: ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവർക്കായി രൂപീകരിക്കുന്ന തൊഴിലാളി ക്ഷേമനിധി ബോർഡില്‍ ടൂറിസ്റ്റ് ഗൈഡുകളേയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എറണാകുളം ഗസ്റ്റ് ഹൗസിൽ ടൂറിസം ഗൈഡ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പുനല്‍കിയത്. കിറ്റ്സില്‍ നടത്തുന്ന പരിശീലനത്തില്‍ വിദേശഭാഷകൾകൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ടൂറിസ്റ്റ് ഗൈഡുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനmfലാക്കുന്നതിനായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ടൂറിസം സ്റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റിങ്ങുകളിൽ ടൂറിസം ഗൈഡുമാരെ പങ്കെടുപ്പിക്കണമെന്നും അംഗീകാരം ഉള്ള ഗൈഡുകളെ തിരിച്ചറിയാൻ ഉതകുന്ന രീതിയിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും യോഗത്തില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സീസൺ അല്ലാത്ത മറ്റു സമയങ്ങളിൽ ഗൈഡുമാർക്ക് ജോലി ഉറപ്പുവരുത്തുന്നതിനായി, സ്കൂളുകളിൽനിന്നും കോളേജുകളിൽ നിന്നും സംഘടിപ്പിക്കുന്ന പഠനയാത്രകളിൽ ഗൈഡുമാരുടെ സേവനം ഉറപ്പാക്കണമെന്ന് ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ നിർമാർജനയുമായി ബന്ധപ്പെട്ട് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ടോയ്‌ലെറ്റുകളുടെ അപര്യാപ്തത, വിദേശികളായ ടൂറിസ്റ്റുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിലെ കുറവ്, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, പാർക്കിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും യോഗത്തിൽ ചർച്ച ചെയ്തു.

ടൂറിസം ഗൈഡ്സ് അസോസിയേഷൻ പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങളില്‍ വിവിധ വകുപ്പുകളുമായി ചർച്ച നടത്തി പരിഹാരം കാണേണ്ടവ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടേയും ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു നൽകി.

Tags:    
News Summary - Mohammad Riaz said that guides will also be included in the Tourism Workers Welfare Fund Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.