മോൺസ​െൻറ'അമൂല്യശേഖരത്തി​െൻറ മൂല്യം പരിശോധിച്ച് പുരാവസ്തു വകുപ്പ്; അപൂർവ്വ താളിയോലകളുടെ ചുരുൾ ഉടൻ അഴിയും

കൊച്ചി: മോൻസൺ മാവുങ്കലിെൻറ വീട്ടിൽ സൂക്ഷിച്ചിരുന്ന 'അമൂല്യ പുരാവസ്തു' ശേഖരത്തിെൻറ യഥാർഥ മൂല്യം പരിശോധിക്കാൻ നടപടികൾ ആരംഭിച്ചു. ക്രൈംബ്രാഞ്ചിെൻറ ആവശ്യപ്രകാരം സംസ്ഥാന -കേന്ദ്ര പുരാവസ്തുവകുപ്പുകൾ സംയുക്തമായി മോൻസണി​െൻറ കലൂരിലെ വീട്ടിൽ പരിശോധന ആരംഭിച്ചു. പഴക്കം നിർണയിക്കാൻ കൂടുതൽ പരിശോധന വേണ്ടിവന്നേക്കും.


നൂറ് വർഷത്തിൽ താഴെ പഴക്കമുള്ളവയാണ് ശേഖരത്തിലെ വസ്തുക്കളെന്നാണ് ഇത് കൈമാറിയ ഇടനിലക്കാരനായ സന്തോഷിെൻറ മൊഴി. സന്തോഷിൽനിന്ന് ഇന്നലെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അപൂർവ താളിയോലകൾ ഉൾപ്പെടെ ഇയാളുടെ ശേഖരത്തിലുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. മോശയുടെ അംശവടി പോലുള്ള വസ്തുക്കൾ വ്യാജമാണെന്ന്​ മോൻസൺതന്നെ സമ്മതിച്ചിട്ടുണ്ട്. ശംഖ് ഉൾപ്പെടെയുള്ള സംരക്ഷിത വസ്തുക്കൾ ഇവിടെ എങ്ങനെയെത്തിയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.

തട്ടിപ്പ് സംബന്ധിച്ച് കോടതിയിൽ തെളിയിക്കാൻ പുരാവസ്തു വിദഗ്​ധരുടെ റിപ്പോർട്ട് കൂടി അനിവാര്യമാണ്. ആനക്കൊമ്പ് ഉൾപ്പെടെ വനംവകുപ്പ് പരിശോധിച്ച് വ്യാജമാണെന്ന് കഴിഞ്ഞ ദിവസം ഉറപ്പുവരുത്തിയിരുന്നു.

Tags:    
News Summary - monsons antiques collection checking started by kerala archeology department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.