തൃശൂർ: മൺസൂണിൽ കുറഞ്ഞ വിഹിതമുള്ള സെപ്റ്റംബറിൽ കേരളത്തിന് ലഭിച്ചത് 139 ശതമാനം അധികമഴ. സെപ്റ്റംബറിലെ വിഹിതമായ 260ന് പകരം 602 മില്ലിമീറ്റർ മഴയാണ് ഇക്കുറി ലഭിച്ചത്. 342 മി.മീ. മഴയാണ് കൂടുതൽ ലഭിച്ചത്. എന്നാലിത് റെക്കോഡ് മഴയല്ല.1966 സെപ്റ്റംബറിൽ 643 മി.മീ. മഴ കേരളത്തിൽ ലഭിച്ചിട്ടുണ്ട്. 1961ൽ 543 മി.മീ. മഴയും ലഭിച്ചിട്ടുണ്ട്. 2000 പിറന്നതിന് പിന്നാലെ സെപ്റ്റംബറിൽ ലഭിച്ച ഏറ്റവും കൂടുതൽ മഴയാണിത്.
2007ൽ 527 മി.മീ. ആണ്. 2049ന് പകരം 2228 മി.മീ. മഴ ലഭിച്ചതോെട ഒമ്പത് ശതമാനം കൂടുതൽ മഴയാണ് ഇക്കുറി ലഭിച്ചത്. 2018, 2019 വർഷങ്ങൾക്ക് സമാനം അധികമഴ ഇക്കുറിയും ലഭിച്ചു. ആഗസ്റ്റ് ഏഴ് മുതൽ 10 വരെ ലഭിച്ച 287 മി.മീ. മഴയും സെപ്റ്റംബർ 19 മുതൽ 23 വരെ ലഭിച്ച 151 മി.മീ. മഴയുമാണ് ഇക്കുറി കമ്മിയിൽനിന്ന് രക്ഷിച്ചത്. ജൂണിൽ 11 ശതമാനം മഴക്കമ്മിയാണ് ഉണ്ടായത്. 643ന് പകരം 536 മി.മീ. മഴയാണ് ലഭിച്ചത്. ജൂലൈയിൽ കമ്മി 23 ശതമാനമായി ഉയർന്നു. 720ന് പകരം 514 മി.മീ. മഴയാണ് ലഭിച്ചത്.
ആഗസ്റ്റിൽ 35 ശതമാനം കൂടുതൽ മഴ ലഭിച്ചു. 427ന് പകരം 576 മി.മീ. മഴ കിട്ടി. ഇേതാടെ മൺസൂൺ ശരാശരിയിലായി. തുടർന്നാണ് സെപ്റ്റംബറിലെ അപൂർവ പ്രകടനത്തിലൂെട കാര്യങ്ങൾ മെച്ചപ്പെടുത്തിയത്. വൈകിയാൈണങ്കിലും മൺസൂൺ പിൻമാറ്റം രാജ്യത്ത് ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ 15ഓടെ തുലാവർഷം എത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.