ഇരിങ്ങാലക്കുട: നീതിക്കും പൊതുസമൂഹ നന്മക്കുമായി നിലകൊള്ളുന്ന ജനപ്രതിനിധികളാകാന്‍ രൂപതയിലെ വിശ്വാസിസമൂഹത്തില്‍നിന്ന് കൂടുതല്‍ പേര്‍ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണ്. മൂല്യബോധവും കര്‍മശേഷിയുമുള്ള സത്യസന്ധരായ നേതാക്കളെയാണ് സമൂഹത്തിനാവശ്യമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ബിഷപ് പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനയും ചോദ്യംചെയ്യപ്പെടുന്ന കാലമാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത മുമ്പെങ്ങുമില്ലാത്തവിധം സര്‍വരംഗങ്ങളിലും പിടിമുറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.