അഞ്ചൽകൊല: ഇങ്ങനെയൊരു മകനില്ലെന്ന് പറയേണ്ടി വന്നു ആ മാതാപിതാക്കൾക്ക്

ശ്രീ​ക​ണ്ഠ​പു​രം (ക​ണ്ണൂ​ർ): വ​ള​രെ സൗ​മ്യ​നാ​യ വി​ദ്യാ​ർ​ഥി. അ​ധി​ക​മാ​രോ​ടും സം​സാ​രി​ക്കാ​ത്ത പ്ര​കൃ​തം. കു​ടും​ബ​ത്തി​ലാ​ണെ​ങ്കി​ൽ വ​ലി​യ ദാ​രി​ദ്ര്യം. എ​ന്നി​ട്ടും സൈ​നി​ക​നാ​യ​തോ​ടെ ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠ​പു​രം കൂ​ട്ടും​മു​ഖം എ​ള്ള​രി​ഞ്ഞി സ്കൂ​ളി​നു സ​മീ​പ​ത്തെ പു​തു​ശ്ശേ​രി രാ​ജേ​ഷ് കൊ​ല​പാ​ത​കി​യാ​യ​തെ​ങ്ങ​നെ​യെ​ന്ന് ആ​ർ​ക്കും വി​ശ്വ​സി​ക്കാ​നാ​യി​ല്ല.

19 വ​ർ​ഷ​മാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഇ​തി​നൊ​രു​ത്ത​രം തേ​ടു​ക​യാ​യി​രു​ന്നു. ഒ​പ്പം, അ​യാ​ൾ എ​വി​ടെ​യു​ണ്ടെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യും. അ​ഞ്ച​ൽ കൊ​ല​യ​റി​ഞ്ഞ​തോ​ടെ, ഇ​ങ്ങ​നെ​യൊ​രു മ​ക​നി​ല്ലെ​ന്നു​വ​രെ കൂ​ട്ടും​മു​ഖ​ത്തെ ക​ണ്ണ​ൻ-​മാ​ധ​വി ദ​മ്പ​തി​മാ​ർ​ക്ക് പ​റ​യേ​ണ്ടി വ​ന്നു.

അ​ത്ര​യേ​റെ ക​ഷ്ട​ത​യി​ലാ​ണ് അ​വ​ർ രാ​ജേ​ഷി​നെ​യും നാ​ല് സ​ഹോ​ദ​ര​ങ്ങ​ളെ​യും വ​ള​ർ​ത്തി​യ​ത്. നി​ടു​ങ്ങോം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലാ​യി​രു​ന്നു പ​ഠ​നം. പി​ന്നീ​ട് കോ​ൺ​ക്രീ​റ്റ് പ​ണി​ക്കി​റ​ങ്ങി​യ​ത് കു​ടും​ബ​ത്തി​ലെ ദാ​രി​ദ്ര്യം കാ​ര​ണം. അ​തി​നി​ടെ സ​ർ​ക്കാ​ർ ജോ​ലി​ക്ക് ശ്ര​മ​വും തു​ട​ർ​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി സൈ​ന്യ​ത്തി​ൽ ജോ​ലി ല​ഭി​ച്ചു.

വീ​ട്ടി​ലേ​ക്ക് ക​ത്തും പ​ണ​വും മു​ട​ങ്ങാ​തെ അ​യ​ച്ചു. അ​തി​നി​ടെ, 2006ലാ​ണ് അ​ഞ്ച​ൽ കൊ​ല ന​ട​ക്കു​ന്ന​ത്. കേ​സും കൂ​ട്ട​വു​മാ​യി പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴും രാ​ജേ​ഷ് അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു ​പ​റ​ഞ്ഞു വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും. ഫോ​ട്ടോ സ​ഹി​തം കാ​ര്യ​ങ്ങ​ൾ നി​ര​ത്തി​യ​തോ​ടെ വീ​ട്ടു​കാ​ർ ത​ക​ർ​ന്നു​പോ​യി. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം ഞെ​ട്ട​ലി​ലാ​യി. പി​ന്നീ​ട് അ​യാ​ളു​ടെ ഒ​രു വി​വ​ര​വു​മി​ല്ലാ​തെ​യാ​യി.

പ​ത്താം​കോ​ട്ട് റെ​ജി​മെ​ന്റി​ല്‍ സൈ​നി​ക​രാ​യി​രു​ന്നു കൊ​ല ന​ട​ത്തി​യ രാ​ജേ​ഷും ദി​വി​ലും. അ​വി​വാ​ഹി​ത​യാ​യ അ​ഞ്ച​ലി​ലെ ര​ഞ്ജി​നി ദി​വിലി​ൽ​ നി​ന്ന് ഗ​ർ​ഭം ധ​രി​ച്ച് ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. പി​ന്നീ​ട് ദി​വി​ലി​നെ​തി​രെ യു​വ​തി നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യ​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്‌. ര​ഞ്ജി​നി​യു​ടെ അ​മ്മ ശാ​ന്ത​മ്മ എ​സ്.​ഐ.​ടി ആ​ശു​പ​ത്രി​യി​ല്‍ സ​ര്‍ജ​റി​ക്ക് വി​ധേ​യ​മാ​യ​പ്പോ​ള്‍ ദി​വി​ലി​ന്റെ സു​ഹൃ​ത്താ​ണെ​ന്നു​പ​റ​ഞ്ഞ് ക​ണ്ണൂ​രു​കാ​ര​നാ​യ രാ​ജേ​ഷ് സ​മീ​പി​ക്കു​ക​യും ര​ഞ്ജി​നി​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ദി​വി​ലി​നെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കാ​ന്‍ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും അ​വ​ർ​ക്ക് വാ​ക്കു​കൊ​ടു​ത്തു.

അ​തേ രാ​ജേ​ഷാ​ണ് ഈ ​ക്രൂ​ര കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ കൂ​ട്ടു​പ്ര​തി​യാ​യ​ത്. ര​ഞ്ജി​നി​യു​ടെ വീ​ട്ടു​കാ​രു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്ത് വീ​ട്ടി​ല്‍ വ​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി. ര​ഞ്ജി​നി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം 2008ൽ ​സി.​ബി.​ഐ ചെ​ന്നൈ യൂ​നി​റ്റ് കേ​സ് എ​റ്റെ​ടു​ത്തു. തു​ട​ര്‍ന്ന് 19 വ​ര്‍ഷം സി.​ബി.​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

‘ഭാർഗവീനിലയം’ പോലെ ആ വീട്, സം​ഭ​വ​ശേ​ഷം ഇ​വി​ടെ ആ​രും താ​മ​സി​ച്ചി​ട്ടി​ല്ല

അ​ഞ്ച​ൽ: 18 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു​കി​ട​പ്പാ​ണ് ആ ​വീ​ട്. മു​റ്റം കാ​ടു​ക​യ​റി​യും മ​ര​ച്ചി​ല്ല​ക​ൾ വീ​ണ് മേ​ൽ​ക്കൂ​ര പൊ​ട്ടി ചോ​ർ​ന്നൊ​ലി​ച്ചും ചി​ത​ല​രി​ച്ചും കി​ട​ക്കു​ന്നു. 18 വ​ർ​ഷം മു​മ്പ് അ​മ്മ​യും ര​ണ്ട്​ പി​ഞ്ചു​കു​ട്ടി​ക​ളും അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത് അ​ഞ്ച​ൽ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​റം ക​ളീ​ലി​ക്ക​ട​യി​ലെ ഈ ​വീ​ട്ടി​ലാ​ണ്. സം​ഭ​വ​ശേ​ഷം ഇ​വി​ടെ ആ​രും താ​മ​സി​ച്ചി​ട്ടി​ല്ല.

2006 ഫെ​ബ്രു​വ​രി 10ന്​ ​വെ​ള്ളി​യാ​ഴ്ച പ​ക​ൽ ര​ണ്ടോ​ടെ​യാ​ണ് ഈ ​വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​ല​യ​മ​ൺ ര​ഞ്ജി​നി വി​ലാ​സ​ത്തി​ൽ ര​ഞ്ജി​നി​യെ​യും (24) 17 ദി​വ​സം പ്രാ​യ​മാ​യ ര​ണ്ട് ഇ​ര​ട്ട പെ​ൺ​കു​ട്ടി​ക​ളെ​യും ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. സൈ​നി​ക​രാ​യ അ​ല​യ​മ​ൺ കൊ​ച്ചു​മ​ട​പ്പ​ള്ളി​ൽ (ച​ന്ദ്ര​വി​ലാ​സം) വീ​ട്ടി​ൽ ദി​വി​ൽ​കു​മാ​ർ (21), ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കൈ​ത​പ്പു​റം ശ്രീ​ക​ണ്ഠ​പു​ര​ത്ത് പു​തു​ശ്ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷ് (26) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​രു​വ​രും ഒ​ളി​വി​ൽ പോ​യി. 

Tags:    
News Summary - More Details in Anchal Ranjini Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.