തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവിസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽ കി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവിസുകൾ എർപ്പെടുത്തുന്നതുമായി ബന്ധ പ്പെട്ട് വിമാനക്കമ്പനി സി.ഇ.ഒമാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂ ർ വിമാനത്താവളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്ക് നിരക്ക് ഈടാക്കുന്നത് കുറക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദുബൈ, ഷാർജ, അബൂദബി, മസ്കത്ത്, ദ ോഹ, ബഹ്റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവിസുകൾ വേണം. കൂ ടാതെ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വിമാനസർവിസ് ആവശ്യുമുണ്ട്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സർവിസുകൾ നടത്തുന്നത്. ഇവിടെനിന്ന് വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകിയിട്ടില്ല.
സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യം പരിശോധിക്കണം. ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യമാസത്തെ കണക്കുകൾ പരിശോധിച്ചാൽ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്.
കാസർകോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ് ആരംഭിക്കുന്നതും സർക്കാർ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 10 ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടെയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
നിരക്ക് കുറക്കും –എയർ ഇന്ത്യ
കണ്ണൂരിലെ നിരക്കുകൾ കുറക്കാൻ നിർദേശം നൽകിയതായി എയർ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള മുഖ്യമന്ത്രിയെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവിസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മൂന്ന് രാജ്യങ്ങളിലേക്ക് കൂടി എയർ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽനിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാർച്ചോടെ സർവിസ് ആരംഭിക്കുമെന്ന് സി.ഇ.ഒ കെ. ശ്യാംസുന്ദർ യോഗത്തിൽ അറിയിച്ചു. ബഹ്റൈൻ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവിസുകൾ. നിലവിൽ ഷാർജ, അബൂദബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. തിരുവനന്തപുരം-കണ്ണൂർ സർവിസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സർവിസുമായി ഇൻഡിഗോ
ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സർവിസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസ് മാർച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാർച്ചിലും രണ്ടു മാസങ്ങൾക്കുള്ളിൽ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സർവിസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.
മസ്കത്തിലേക്ക് േഗാ എയർ
കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്കത്തിലേക്കും സർവിസ് ആരംഭിക്കുമെന്ന് ഗോ എയർ അധികൃതർ അറിയിച്ചു. സ്പൈസ് ജെറ്റ് അധികൃതർ കണ്ണൂരിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിക്കും. കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.