ഭിന്നശേഷിക്കാരനായ മകനെ ഉപേക്ഷിച്ച്​ കടന്ന മാതാവും കാമുകനും റിമാൻഡിൽ

കു​ള​ത്തൂ​പ്പു​ഴ: അ​ഞ്ചു​വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ഭ​ര്‍ത്താ​വിെൻറ ബ​ന്ധു​വീ​ട്ടി​ലാ​ക്കി​യി​ട്ട് ക​ട​ന്നു​ക​ള​ഞ്ഞ മാ​താ​വി​നെ​യും കാ​മു​ക​നെ​യും കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലാ​ക്കി​യി​ട്ട് ക​ട​ന്ന​ത്.

ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്നെ​ന്നു​പ​റ​ഞ്ഞ്​ പോ​യ യു​വ​തി വൈ​കി​യും മ​ട​ങ്ങി​യെ​ത്താ​തെ വ​ന്ന​തോ​ടെ ഭ​ര്‍ത്താ​വ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ഞ്ച​ല്‍ സ്വ​ദേ​ശി​യാ​യ ഉ​മേ​ഷ് എ​ന്ന സു​ഹൃ​ത്തു​മൊ​ത്ത് എ​റ​ണാ​കു​ള​ത്തു​ള്ള​താ​യി ക​ണ്ടെ​ത്തി. ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് ഇ​രു​വ​രെ​യും പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Mother and boyfriend remanded for abandoning disabled son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.