പെരുമ്പടപ്പ്: പെരുമ്പടപ്പ് പട്ടേരിയിൽ രണ്ടര വയസ്സുള്ള മകളുമായി മാതാവ് കിണറ്റിൽ ചാടിയ സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടര വയസ്സുകാരി ഇഷ മെഹ്റിൻ മരിച്ച സംഭവത്തിൽ മാതാവ് ഹസീനക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ് പുത്തൻപള്ളി പട്ടേരിക്കുന്ന് സ്വദേശി പേരോത്തയിൽ റഫീഖിന്റെ ഭാര്യ ഹസീനയാണ് രണ്ടര വയസ്സുകാരിയായ മകളുമൊത്ത് കിണറ്റിൽ ചാടിയത്.
മകൾ ഇഷാ മഹറിൻ മരണപ്പെട്ടിരുന്നു.
ഹസീന പരിക്കുകളോടെ രക്ഷപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11ന് ശേഷമാകാം കിണറ്റിൽ ചാടിയത് എന്നാണ് പൊലീസിന്റെ നിഗമനം. കിണറ്റിലേക്ക് ഇറക്കിയ പൈപ്പ് കെട്ടാൻ ഉപയോഗിച്ച കയറിൽപിടിച്ച് കിടന്നതിനാൽ ഹസീന രക്ഷപ്പെടുകയായിരുന്നു.
റഫീഖിന്റെ രണ്ടാം ഭാര്യയാണ് ഹസീന. റഫീഖിന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് പെൺമക്കളും ഹസീനയും മകൾ ഇഷാ മഹറിനും ഒരുമിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. കുട്ടിയുമായി മാതാവ് കിണറ്റിൽ ചാടിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.
ഹസീന ചികിത്സയിലായതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഭർത്താവ് റഫീഖ് 26ന് നാട്ടിലെത്തുമെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.