നിമിഷ പ്രിയ

നിമിഷ പ്രിയയെ കാണാൻ മാതാവ് യമനിലേക്ക്; ശനിയാഴ്ച യാത്ര തിരിക്കും

തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും മാതാവ് പ്രേമകുമാരി ശനിയാഴ്ച യമനിലേക്ക് തിരിക്കും.

യമനിലെ ബിസിനസുകാരൻ സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യമനിൽ പോകാൻ അനുവാദം തേടി അവർ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു.

സ്വന്തം ഉത്തരവാദിത്വത്തിൽ പോകാൻ അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിലപാട് ആരാഞ്ഞു.

എന്നാൽ, പോകാൻ സഹായം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. തുടർന്നാണ് സ്വന്തം ചെലവിൽ പോകാമെന്ന കാര്യം അറിയിച്ചത്.

Tags:    
News Summary - Mother went to Yemen to see Nimisha Priya; The trip will be on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.