മുത്തങ്ങയിൽ മാൻ കുറുകെ ചാടി ബൈക്ക് യാത്രികൻ മരിച്ചു

മുത്തങ്ങയിൽ മാൻ കുറുകെ ചാടി ബൈക്ക് യാത്രികൻ മരിച്ചു

മുത്തങ്ങ (വയനാട്): മാൻ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. പൊൻകുഴി ദേശീയപാതയിൽ ഇന്ന് രാവിലെ 8.30നാണ് അപകടം.  കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ മീറ്റ് ആഷർ (22)ന് പരിക്കേറ്റു.

റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ആഷറിനെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - Motorcyclist dies after hitting deer in Muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.