എം.​എ​സ്.​എ​സ്​ മെ​ഡി​ക്ക​ൽ സെൻറ​ർ: സേവനവഴിയിൽ 25 വർഷത്തി​െൻറ മഹത്വം

കോ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​എ​സ്.​എ​സ്​ മെ​ഡി​ക്ക​ൽ സ​െൻറ​റി​​െൻറ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം​ 25 കൊ​ല്ലം പി​ന്നി​ടു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ളി​പ്പി​ച്ച്​ പ​രി​പാ​ലി​ച്ച്​ ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ക്കു​ക​യെ​ന്ന​ സ​െൻറ​റി​​​െൻറ ദൗ​ത്യം ഇ​തി​ന​കം ഏ​റെ ​പ്ര​ശം​സ നേ​ടി​ക്ക​ഴി​ഞ്ഞു. സ​െൻറ​റി​ൽ പ​രി​പാ​ലി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച 10,000 പൂ​ർ​ത്തി​യാ​യി.

പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്​​ത്​ തു​ന്നി​ച്ചേ​ർ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ളി​പ്പി​ച്ച്​ ന​ൽ​കു​ന്ന​ത്​ ബ​ന്ധു​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ഏ​റെ ആ​ശ്വാ​സ​മാ​വു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​ക്ക്​ വ​രു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഡോ​ർ​മെ​റ്റ​റി, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​സ​വാ​ട​ക​ക്ക്​ ഹോ​സ്​​റ്റ​ൽ എ​ന്നി​വ​യും സ​െൻറ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

നി​ർ​ധ​ന​രാ​യ​വ​രു​ടെ​ മൃ​ത​ദേ​ഹ​ങ്ങ​ൾ സൗ​ജ​ന്യ നി​ര​ക്കി​ൽ വീ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എം.​എ​സ്.​എ​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​ൽ ക​രീം, സ​െൻറ​ർ ചെ​യ​ർ​മാ​ൻ കെ.​പി. കാ​സിം, ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ കാ​ര​ന്തൂ​ർ, ടി.​കെ. പ​രീ​ക്കു​ട്ടി ഹാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം.

Tags:    
News Summary - MSS Medical Centre, Calicut, Medical College - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.