ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി; എം.ടി. രമേശിന് സാധ്യത, ശോഭ സുരേന്ദ്രനെയും പരിഗണിച്ചേക്കും

തൊടുപുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് ചർച്ചകൾ തുടങ്ങി. നിലവിൽ ബി.ജെ.പി സംഘടന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് താഴെതട്ടിൽ തുടക്കം കുറിച്ചിട്ടുണ്ട്. ബൂത്തുതലത്തിലുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. അതു കഴിഞ്ഞ് മണ്ഡലം, ജില്ല പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായാൽ മാത്രമേ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുകയുള്ളൂ. ജനുവരിയെങ്കിലുമാകും അതിലേക്ക് എത്താൻ. ഫെബ്രുവരിയോടെ പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേൽക്കും.

സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി. രമേശിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത്. അധ്യക്ഷ പദവിയിലേക്ക് പാർട്ടി ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.

രമേശിന് അനുകൂലമായി അന്തിമഘട്ടത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ ശോഭ സുരേന്ദ്രന് സാധ്യത തെളിയും. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് വിഹിതം ഉയർത്തിയതാണ് ശോഭ സുരേന്ദ്രന് അനുകൂലമായ ഘടകം. അതോടൊപ്പം, വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കൂടുതൽ ഗുണം ​ലഭിക്കുക ആര് അധ്യക്ഷപദവിയിൽ എത്തിയാലാണെന്നതും നേതൃത്വം പരിഗണിക്കുന്നുണ്ട്.

Tags:    
News Summary - MT Ramesh and Shobha Surendran as potential candidates for bjp state president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.