ദേശീയപാതയിലെ കുഴികളടക്കാൻ സഹായിക്കാം; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ പണികൾ കഴിയിക്കാൻ എൻ.എച്‌.ഐക്ക് സഹായ വാഗ്ദാനം നൽകി മന്ത്രി മുഹമ്മദ് റിയാസ്. നേരിട്ട് എത്താൻ കഴിയാത്തിടത്ത് ആവശ്യമായ ഫണ്ട് നൽകുകയാണെങ്കിൽ അറ്റകുറ്റ പണികൾ പി.ഡബ്ള്യു.ഡി പൂർത്തിയാക്കുമെന്ന് റിയാസ് അറിയിച്ചു. അതേസമയം ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനായി കോഴിക്കോട്ടെ വിവിധ സ്ഥലങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു.


ദേശീയപാത നിർമ്മാണ പ്രവർത്തികളെ കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ ദേശീയപാത അതോറിറ്റിയും, പൊതുമരാമത്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 2025 ൽ ദേശീയപാത വികസനം പൂർത്തിയാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - muhammedriyasofferedhelptonhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.