എ ഐ സി സി സെക്രട്ടറി താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്ര​െൻറ വീട്ടിലെത്തിയപ്പോൾ

താരിഖ് അൻവറിന് മുൻപിൽ കെ.പി.സി.സി നേതൃത്വത്തിനെതിരായി വിമർശനക്കെട്ടഴിച്ച് മുല്ലപ്പളളി

കോഴിക്കോട്: എ ഐ സി സി സെക്രട്ടറി താരിഖ് അൻവറിന് മുൻപിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുല്ലപ്പള്ളിയുടെ ചോമ്പാൽ വീട്ടിൽ സന്ദർശിക്കാനെത്തിയ താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് രൂക്ഷമായി പ്രതികരിച്ചത്.

താൻ കെ.പി.സി.സി പ്രസിന്റായപ്പോൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച വിജയം നേടിയിരുന്നു. ഇതൊക്കെ തമസ്കരിക്കുന്ന തരത്തിലാണ് നിലവിലുള്ള കെ.പി.സി.സി നേതൃത്വം പ്രവർത്തിക്കുന്നത്. തന്നെ പൂർണമായും അവഗണിക്കുകയാണെന്ന് മുല്ലപ്പള്ളി താരിഖിനോട് പരാതിപ്പെട്ടു.

നിലവിൽ മുല്ലപ്പള്ളി പറഞ്ഞ കാര്യങ്ങളിൽ താരിഖ് അൻവറിൽ നിന്ന് കൃത്യമായ പ്രതികരണം കിട്ടിയില്ലെന്നാണ് അറിയുന്നത്. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥപെരുമാൾ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ , അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Mullapalli Ramachandran had a meeting with Tariq Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.