നിയമം മുല്ലപ്പെരിയാറിനും ബാധകമാക്കണം -പി.ജെ. ജോസഫ്

തിരുവനന്തപുരം: ലോക്സഭയും രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷ നിയമം മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകമാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എൽ.എ.

മുല്ലപ്പെരിയാര്‍ ബേബി ഡാമിന്​ സമീപത്തെ മരം മുറി ഉത്തരവിന്​ പിന്നില്‍ ഉന്നതരാണ്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറങ്ങില്ല. മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്​. ഡാമിനെ സംബന്ധിച്ച രണ്ട്​ പഠന റിപ്പോര്‍ട്ടുകള്‍ അണക്കെട്ടി​െൻറ ബലക്ഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mullaperiyar dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.