സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട തുടർ പ്രതിഷേധങ്ങൾ ചർച്ചചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല. പകരം കൊടിക്കുന്നിൽ സുരേഷിനെയാണ് യോഗത്തിൽ പങ്കെടുക്കാൻ ചുമതലപ്പെടുത്തിയത്. ഞായറാഴ്ചയാണ് സർവകക്ഷി യോഗം.

സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. നേരത്തെ, നിയമഭേദഗതിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും സംയുക്തമായി സത്യഗ്രഹ സമരം നടത്തിയിരുന്നു. എന്നാൽ, ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. തുടർന്ന്, എൽ.ഡി.എഫുമായി യോജിച്ചുള്ള സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് മഹാറാലിയും പ്രതിഷേധ സംഗമവും നടത്തുന്നുണ്ട്. മുൻ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം രാജ്ഭവന് മുന്നില്‍ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - mullappally do not attend all party meeting -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.