മുനമ്പം കമീഷൻ: അടുത്ത ഹിയറിങ് 23ന്

മുനമ്പം കമീഷൻ: അടുത്ത ഹിയറിങ് 23ന്

കൊച്ചി: മുനമ്പം ഭൂപ്രശ്നം സംബന്ധിച്ച് സർക്കാർ നിയോഗിച്ച കമീഷൻറെ അടുത്ത സിറ്റിങ് ജനുവരി 23 ന് എറണാകുളം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഹൈകോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ കമീഷൻറെ രണ്ടാമത്തെ സിറ്റിങ് ഇന്ന് ( ബുധൻ) കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. വഖഫ് ബോർഡിൻറെയും മുനമ്പം ഭൂസംരക്ഷണ സമിതിയുടെയും പ്രതിനിധികൾ കമ്മീഷന് മുമ്പാകെ ഹാജരായി.

നേരത്തെ എറണാകുളം കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ ഫറൂഖ് കോളജ്, മുനമ്പം ഭൂസംരക്ഷണ സമിതി, വഖഫ് സംരക്ഷണ സമിതി എന്നിവരുടെ വാദങ്ങൾ കമീഷൻ കേട്ടിരുന്നു. എല്ലാ കക്ഷികളെയും വിശദമായി കേൾക്കുമെന്നും അടുത്ത മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. 

Tags:    
News Summary - Munambam Commission: Next hearing on 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.