കൊച്ചി: മുനമ്പം വഴി വിദേശത്തേക്ക് ഇരുന്നൂറോളംപേരെ കടത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ളവരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്രീകാന്തൻ കേരളം വിട് ടതായാണ് സൂചന. കഴിഞ്ഞദിവസം ഡൽഹിയിൽനിന്ന് കസ്റ്റഡിയിലായ പ്രഭു ദണ്ഡപാണിയാണ് അന്വേഷണ സംഘത്തിന് ഇതുസംബന്ധി ച്ച വിവരങ്ങൾ കൈമാറിയത്. കസ്റ്റഡിയിലുള്ള ഇടനിലക്കാരെ െഎ.ബി ഉദ്യോഗസ്ഥരടക്കം വിശദമായി ചോദ്യം ചെയ്യുകയാണ ്. ഇവർ നൽകിയ വിവരങ്ങളും പരിശോധിച്ചുവരുന്നു.
സംസ്‌ഥാന സ്‌പെഷൽ ബ്രാഞ്ച് സംഘത്തിനുപുറമെ തമിഴ്‌നാട് ക്യൂ ബ് രാഞ്ച്, ഐ.ബി, മിലിറ്ററി ഇൻറലിജൻസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലുള്ള അനിൽകുമാർ, പ്രഭു, ദീപക് എന്നിവരെ ചോദ്യം ചെയ്യുന്നത്. ശ്രീകാന്തൻ തമിഴ്നാട്ടിലേക്ക് കടന്നതായാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം. മുനമ്പത്തുനിന്ന് പുറപ്പെട്ട സംഘം എത്താൻ സാധ്യതയുള്ള ആസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ അധികൃതരുമായി അന്വേഷണസംഘം ആശയവിനിമയം നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ രാജ്യാന്തര ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ട്. മുനമ്പത്തുനിന്ന് പോയവർ ഇന്തോനേഷ്യൻ തീരം വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള സാധ്യതയും പരിശോധിച്ചുവരുന്നു.
ഇതിനിടെ, സംഘം പുറപ്പെട്ട ‘ദയാമാത’ ബോട്ട് മുനമ്പത്ത് മത്സ്യബന്ധനം നടത്തിയ സമയത്തെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടനിലക്കാരനെന്ന് സംശയിക്കുന്ന െശൽവൻ അടക്കമുള്ളവർ ഇൗ ദൃശ്യങ്ങളിലുണ്ട്. അമ്പതോളം പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിലാണ് കൂടുതൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയത്. ബോട്ടിെൻറ അടിത്തട്ടിൽപോലും ആളുകളെ ഇരുത്തിയിട്ടുണ്ടെന്നും വെള്ളം നിറക്കുന്ന ടാങ്കിലാണ് ഇന്ധനം നിറച്ചതെന്നും കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിരുന്നു. 20 ദിവസത്തേക്കുള്ള അരിയും സാധനങ്ങളുമാണ് ബോട്ടിൽ കരുതിയിട്ടുള്ളത്. അന്വേഷണം നല്ലരീതിയിൽ മുന്നോട്ട് പോകുകയാണെന്നും കൂടുതലൊന്നും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും റൂറൽ എസ്.പി രാഹുൽ ആർ. നായർ പറഞ്ഞു.
മനുഷ്യക്കടത്ത്: അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ഹരജിയിൽ വിശദീകരണം തേടി
െകാച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ കേസിലെ അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. വ്യാജ തൊഴിൽ വിസ നൽകി കബളിപ്പിച്ച് യു.എ.ഇയിൽ എത്തിച്ച് വഞ്ചിച്ച കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലം ഒാച്ചിറ സ്വദേശി യു. േഗാപകുമാർ, ചവറ സ്വദേശി ഒ. ശ്രീകുമാർ, കരുനാഗപ്പള്ളി സ്വദേശി സജീവ് കരുണാകരൻ, ഒാച്ചിറ സ്വദേശിനി സീമ മോൾ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിലാണെന്ന് പറഞ്ഞു പറ്റിച്ച് വ്യാജ തൊഴിൽ വിസ നൽകി കായംകുളത്തെ സ്വകാര്യ സ്ഥാപനം മുഖേന ഹബീബ് എന്ന വ്യക്തിയാണ് തങ്ങളെ വിദേശത്തേക്ക് അയച്ചതെന്ന് ഹരജിയിൽ പറയുന്നു. വിസക്കായി ഒരു ലക്ഷം രൂപ വീതം വാങ്ങി. യു.എ.ഇയിൽ മതിയായ സൗകര്യങ്ങളില്ലാത്ത ലേബർ ക്യാമ്പുകളിൽ നരക യാതന അനുഭവിക്കേണ്ടി വന്നു.
പിന്നീട് സ്ഥലം എം.പിയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് നാട്ടിലെത്താനായത്. 2015ൽ തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും തൃപ്തികരമല്ല. വിശദമായ അന്വേഷണം നടക്കുന്നില്ല. അപ്രധാന വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. തട്ടിപ്പ് സംഘത്തിന് അന്തർസംസ്ഥാന, അന്തർദേശീയ ബന്ധങ്ങളുണ്ടെന്നതിനാൽ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.