തൈനട്ട്​ മുനവ്വറലി, വെള്ളമൊഴിച്ച്​ എ​മ്പ്രാന്തിരി...‘മൈത്രി’ വളരും, മലപ്പുറത്ത്​

മലപ്പുറം കുന്നുമ്മൽ ത്രിപുരാന്തക ക്ഷേത്രമുറ്റത്ത്​ വൃക്ഷത്തൈ നടുന്ന പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങൾ. അതിന്​ വെള്ളമൊഴിച്ച്​ ക്ഷേത്ര പൂജാരി മണികണ്​ഠൻ എ​​മ്പ്രാന്തിരി. ആ വൃക്ഷതൈക്ക് ഇരുവരും ‘മൈത്രി’ എന്ന പേരും നൽകി. ലോക പരിസ്​ഥിതി ദിനത്തിൽ മലപ്പുറം പുറംലോകത്തിന്​​ സമർപ്പിക്കുന്ന കാഴ്​ചകൾ ഇതൊക്കെയാണ്​. മനുഷ്യരിൽ വൈരം നിറച്ച്​, വേർതിരിച്ചുനിർത്തി വെറുപ്പി​​​െൻറ വിളവെടുപ്പു നടത്താൻ ആഗ്രഹിക്കുന്ന വർഗീയ മനസ്സുകൾ ദേശവ്യാപകമായി അതിന്​ ശ്രമിക്കു​േമ്പാഴും മലപ്പുറം അതൊന്നും ഗൗനിക്കുന്നില്ല. ഈ മണ്ണിൽ ​​‘മൈത്രി’ വളർന്നുപന്തലിക്കാനുള്ള വളക്കൂറ്​ ഇപ്പോഴും വേണ്ടുവോളമുണ്ടെന്ന്​ ഇന്നാട്ടുകാർക്കറിയാം​. 

ആന ചരിഞ്ഞ വാർത്തയുടെ മറവിൽ മലപ്പുറത്തിനെതിരെ കേന്ദ്രമന്ത്രിമാരും ചില ദേശീയ ​േനതാക്കളും ദുരാരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്​ ഈ സ്​നേഹമരത്തി​​​െൻറ വേരുകൾ മണ്ണിലാഴ്​ന്നുനിൽക്കുന്നത്​. ഇവിടുത്തെ മനുഷ്യരാണിത്​ നട്ടുവളർത്തുന്നത്​. ത്രിപുരാന്തക ക്ഷേത്രമുറ്റത്തെന്ന പോലെ ജില്ലയിൽ പലയിടത്തും ഇതുപോലെ ‘മൈത്രി’കൾ വളർന്നു പന്തലിക്കും. ഇതു വളർന്നൊരു വൃക്ഷമായി, പ്രകൃതി സ്നേഹത്തി​​​െൻറയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെയെന്ന്​ തൈ നട്ട ശേഷം മണികണ്​ഠൻ എ​​മ്പ്രാന്തിരിയും മുനവ്വറലി തങ്ങളും ആശംസിക്കു​േമ്പാൾ മലപ്പുറത്തിന്​ അതുൾക്കൊള്ളാനാണ്​ ആഗ്രഹം. മലപ്പുറം എന്ന്​ കേൾക്കുന്ന മാത്രയിൽ ഉത്തരേന്ത്യയിൽനിന്ന്​ വർഗീയതയിൽ പൊതിഞ്ഞ ജൽപനങ്ങളിറക്കുന്ന മേനകമാർക്ക്​ ഈ മണ്ണ്​ നൽകുന്ന സ്​നേഹസാക്ഷ്യം കൂടിയാണിത്​.

Tags:    
News Summary - Munawwarali Shihab Thangal planting a sapling at Thripuranthaka Temple. Priest Manikandan Embranthiri watering it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.