മൂന്നാർ: കുത്തകപ്പാട്ടഭൂമിയിലാണെന്ന് ആരോപിച്ച് കെട്ടിടവും ഭൂമിയും ഏറ്റെടുത്ത സർക്കാർ നടപടിക്ക് ഹൈകോടതി സ്റ്റേ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പൊലീസ് സ്റ്റേഷന് സമീപത്തെ ലൗഡ് ഡയൽ കോട്ടേജ് ഏറ്റെടുക്കുന്നതാണ് ഹൈകോടതി തടഞ്ഞത്. കാലാവധി കഴിഞ്ഞ കുത്തകപ്പാട്ടഭൂമി ഏറ്റെടുക്കുന്നതിെൻറ ഭാഗമായാണ് ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ നിർദേശപ്രകാരം റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്.
മണർകാട് വീട്ടിൽ തോമസ് മൈക്കിളിന് കുത്തകപ്പാട്ടവ്യവസ്ഥയിൽ 22 സെൻറ്് ഭൂമി മൂന്നുവർഷത്തെ കാലവധിക്ക് സർക്കാർ നൽകിയതാണ് കാലവധി കഴിഞ്ഞതോടെ ഏറ്റെടുക്കാൻ നടപടിയെടുത്തത്. ഭൂമി വിട്ടുനൽകാൻ തോമസ് മൈക്കിളിനോട് റവന്യൂ വകുപ്പ് ആവശ്യപ്പെടുകയും ഇയാൾ ഭൂമി സർക്കാറിന് കൈമാറുകയും ചെയ്തു.
എന്നാൽ, 2005ൽ തോമസ് മൈക്കിളിൽനിന്ന് ഭൂമി വിലകൊടുത്ത് വാങ്ങിയതാണെന്നും 15 വർഷമായി ഇവിടെ കോട്ടേജ് വ്യവസായം നടത്തുകയാണെന്നും അവകാശപ്പെട്ട് ടൗണിെല വ്യാപാരി ജോർജ് രംഗത്തുവന്നു. സംഭവത്തിൽ വാദം കേട്ട ദേവികുളം സബ് കലക്ടർ ജോർജിെൻറ അപ്പീൽ തള്ളുകയും കെട്ടിടം ഏറ്റെടുക്കാൻ നിർദേശിക്കുകയുമായിരുന്നു.
ദേവികുളം തഹസിൽദാരുടെ നേതൃത്വത്തിലെത്തിയ റവന്യൂ സംഘം 48 മണിക്കൂറിനുള്ളിൽ കൈയേറ്റക്കാരനോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. എന്നാൽ, സമയപരിധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ വ്യാപാരി തയാറായില്ല. അതിനിടെ, ജില്ല കലക്ടർക്ക് ഇയാൾ നൽകിയ അപ്പീലും തള്ളി. തുടർന്ന് ൈഹകോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.