കോട്ടയം: േകാടതിയിൽനിന്ന് മടങ്ങിയ കൊലക്കേസ് പ്രതിയുടെ നാടകീയതയിൽ പൊലീസുകാർക്കുനേരെ ആക്രോശവും അഭിനയവും. മയങ്ങി നിലത്തുകിടന്ന അഭിനയം മുതൽ കൈക്കൂലി ആരോപണംവരെ ഉയർത്തിയ നാടകീയ സംഭവങ്ങൾക്ക് സാക്ഷികളായി കാഴ്ചക്കാരും എത്തിയിരുന്നു. ഗതികെട്ട പൊലീസ് ഒടുവിൽ വാഹനവുമായെത്തി കൂട്ടിക്കൊണ്ടുേപായാണ് പ്രശ്നം അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് കലക്ടറേറ്റ് വളപ്പിലായിരുന്നു സംഭവങ്ങൾക്ക് തുടക്കം. സെഷൻസ് കോടതിയിൽനിന്ന് രണ്ട് പൊലീസുകാർക്കൊപ്പം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കൊലപാതകം ഉൾപ്പെടെ നിരവധി േകസുകളിൽ പ്രതിയായ േകാട്ടയം സ്വദേശി ജോമോനാണ് പ്രശ്നം സൃഷ്ടിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളുടെ കൈയിൽ വിലങ്ങിട്ട് പുറത്തേക്ക് ഇറക്കിയതിെൻറ േദഷ്യമാണ് ആക്രോശത്തിന് വഴിയൊരുക്കിയത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് അനുസരണക്കേട് കാട്ടിയായിരുന്നു തുടക്കം.
ബീഡി വാങ്ങിത്തരണെമന്ന ആവശ്യം ചെവിെകാടുക്കാതിരുന്ന പൊലീസുകാരോട് കയർത്തുസംസാരിച്ചു. ലിഫിറ്റിന് മുന്നിലെത്തിയപ്പോൾ മുന്നോട്ടുനടക്കാതെ ചവിട്ടുപടിയിൽ ഇരുന്നു. വലിച്ചെഴുന്നേൽപിക്കാൻ ശ്രമിച്ചെങ്കിലും മുതിരാതെ അസഭ്യം പറഞ്ഞു. പിന്നാലെ ഉടുമുണ്ട് ഉൗരിയെറിഞ്ഞുള്ള അഭ്യാസം. ഇതോടെ, സമീപത്തുണ്ടായിരുന്ന വനിത ജീവനക്കാരടക്കം ഉൾവലിഞ്ഞു. ഒരുവിധത്തിൽ പൊലീസുകാർ മുണ്ട് ഉടുപ്പിച്ചെങ്കിലും എഴുന്നേറ്റ് ഒപ്പംകൂടാതെ ഒച്ചവെച്ച് ആളെക്കൂട്ടി. ചുറ്റും ആളുകൾ നിരന്നതോടെ കുത്തിയിരുന്ന പ്രതിഷേധത്തിെൻറ രൂപംമാറി. കുഴഞ്ഞുവീണതാണെന്ന് തോന്നുംവിധം നീണ്ടുനിവർന്ന് കുറേനേരം ചവിട്ടുപടിയിൽ കിടന്നു. തട്ടിവിളിച്ചിട്ടും അനങ്ങാൻ കൂട്ടാക്കിയില്ല. എന്തുപറ്റിയെന്ന് ചോദിച്ച് പലരും അടുത്തുകൂടിയതോടെ പൊലീസുകാരും പെട്ടുപോയി.
സമീപത്തുനിന്ന് വേറൊരു പൊലീസുകാരൻ എത്തിയതോടെ എഴുന്നേറ്റിരുന്നു. ആയാൾ എത്തിയതോടെ വിഷയം മറ്റൊന്നായി. പൊലീസുകാരൻ കൈക്കൂലി ചോദിച്ചെന്നും െകാടുക്കാത്തതിനാൽ പീഡിപ്പിക്കുകയാണെന്നും വിളിച്ചുപറഞ്ഞു. കൈവിട്ട കളിയാണെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. വാഹനവുമായി അവരെത്തിയതോടെ നടക്കാനാകില്ലെന്നും വിലങ്ങ് അഴിച്ചാൽ കൂടെവരാമെന്നുമായി. ഒടുവിൽ വിലങ്ങ് അഴിച്ച് വാഹനത്തിൽ കയറ്റിയതോടെയാണ് തിക്കും തിരക്കും അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.