കായംകുളം: സി.പി.എം പ്രവർത്തകൻ എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻതറയിൽ വീട്ടിൽ സിയാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ക്വേട്ടഷൻ സംഘാംഗം അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ എരുവ ചെറുകാവിൽ വിഠോബ ഫൈസലാണ് (32) അറസ്റ്റിലായത്.
സംഭവത്തിൽ പരിക്കേറ്റ മുഖ്യപ്രതിയായ എരുവ സക്കീന മൻസിലിൽ വെറ്റ മുജീബ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. കൃത്യത്തിൽ ഉൾപ്പെട്ട എരുവ സ്വദേശി വിളക്ക് ഷഫീഖിനായി അന്വേഷണം ഉൗർജിതമാക്കി. സംഭവം പൊലീസിനെ അറിയിച്ചില്ലെന്ന കാരണത്താൽ കേസിൽ ഉൾപ്പെട്ട നഗരസഭ കൗൺസിലർ കാവിൽ നിസാമിനെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടയച്ചു.
സംഭവ ദിവസം ഗവ. ആശുപത്രിയിൽനിന്നാണ് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, വെറ്റ മുജീബിനെ ചോദ്യം ചെയ്താൽ മാത്രമെ കേസിനെക്കുറിച്ച വ്യക്തത വരുത്താൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ മറ്റുപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷണത്തിലാണ്. ചൊവ്വാഴ്ച രാത്രി 10ഓടെ അഗ്നിരക്ഷാ നിലയത്തിന് സമീപമാണ് സിയാദ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കവെ ബൈക്കിലെത്തിയ വെറ്റ മുജീബും കൂട്ടാളിയും ചേർന്ന് ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.