ചക്കരക്കല്ല്: സ്വന്തം വിവാഹദിനത്തിലും ജീവകാരുണ്യ പ്രവർത്തന വഴിയിൽ കർമനിരതനായ ആംബുലൻസ് ഡ്രൈവർ മുസദ്ദിഖ് എന്ന മുജുവിന് അഭിനന്ദനപ്രവാഹം. മട്ടന്നൂർ കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ വളൻറിയർ കൂടിയായ മുസദ്ദിഖിെൻറ വിവാഹമായിരുന്നു വ്യാഴാഴ്ച.
ചടങ്ങുകൾക്കായി ആറളത്തുള്ള വധുവിെൻറ വീട്ടിൽ എത്തിയപ്പോഴാണ് കൊതേരിയിലെ തുണക്കാരുമില്ലാത്ത കുടുംബത്തിലെ വൃദ്ധ ദമ്പതികൾക്ക് അസുഖം കൂടുതലാണെന്ന വിവരം മുസദ്ദിഖിന് ലഭിച്ചത്. മുസദ്ദിഖും സഹപ്രവർത്തകരും വധുവിെൻറ വീട്ടിൽനിന്ന് നേരെ കൊതേരിയിലെത്തി. വിവാഹ വസ്ത്രത്തിൽത്തന്നെ ആംബുലൻസെടുത്ത് ഇവരെ വേഗത്തിൽ എളയാവൂർ സി.എച്ച് സെൻററിലെത്തിച്ചു.
ആംബുലൻസിന് മറ്റൊരു ഡ്രൈവറെ കണ്ടെത്താൻ സുഹൃത്തുക്കൾ തയാറായിരുന്നുവെങ്കിലും മുസദ്ദിഖ് ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.