കോഴിക്കോട്: മുസ്ലിം, ദലിത് വേട്ടയിൽ പ്രതിഷേധിച്ച് വർഗീയ ഭീകരതക്കെതിരെ ജമാഅത്തെ ഇസ്ലാമി സാഹോദര്യസംഗമം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗമം പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തിെൻറ സമസ്ത മണ്ഡലങ്ങളും സങ്കുചിത ദേശീയതയുടെയും വർഗീയവാദികളുടെയും കൈകളിൽ എത്തിക്കഴിഞ്ഞു. ഉത്തർപ്രദേശിൽ മുഹമ്മദ് അഖ്ലാഖിനെയും രാജസ്ഥാനിൽ പെഹ്ലുഖാനെയും ഝാർഖണ്ഡിൽ ഇനായത്തുല്ലാ ഖാനെയും പശുസംരക്ഷണത്തിെൻറ പേരിൽ അടിച്ചുകൊന്നു. ജുനൈദെന്ന ചെറുപ്പക്കാരനും ഝാർഖണ്ഡിലെ അലീമുദ്ദീനുമാണ് അവസാനം സംഘ്പരിവാർ ഫാഷിസത്തിെൻറ ഇരകളായത്. സമാനമായ പ്രശ്നം തന്നെയാണ് രാജ്യത്തെ ദലിതുകളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന കമ്മിറ്റി സാഹോദര്യസംഗമം സംഘടിപ്പിക്കുന്നതെന്ന് മുജീബുറഹ്മാൻ പറഞ്ഞു.
സംഗമത്തിൽ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, എം.ഐ. ഷാനവാസ്, ഇ.കെ. വിജയൻ എം.എൽ.എ, എം.ജി.എസ് നാരായണൻ, എം.ഐ. അബ്ദുൽ അസീസ്, ഒ. അബ്ദുറഹ്മാൻ, മുനവ്വറലി ശിഹാബ് തങ്ങൾ, കെ.ഇ.എൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, എ.പി. അബ്ദുൽ വഹാബ്, ഡോ. ഫസൽ ഗഫൂർ, കെ.കെ. കൊച്ച്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ടി.ഡി. രാമകൃഷ്ണൻ, കൽപറ്റ നാരായണൻ, കെ.പി. രാമനുണ്ണി, റഫീഖ് അഹ്മദ്, പി. സുരേന്ദ്രൻ, ഹമീദ് വാണിയമ്പലം, ഡോ. ഇ.കെ. അഹ്മദ്കുട്ടി, കെ. അംബുജാക്ഷൻ, മുജീബുറഹ്മാൻ കിനാലൂർ, , വീരാൻകുട്ടി, പി.എ. പൗരൻ, ബാലചന്ദ്രൻ വടക്കേടത്ത്, സി.കെ. അബ്ദുൽ അസീസ്, കെ.കെ. ബാബുരാജ്, മണമ്പൂർ രാജൻബാബു, പി.കെ. പാറക്കടവ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, േഗ്രാ വാസു, എൻജിനീയർ മമ്മദ് കോയ, ടി.കെ. അലി അശ്റഫ്, ശൈഖ് മുഹമ്മദ് കാരകുന്ന്, എ. റഹ്മത്തുന്നിസ, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, അഫീദ അഹ്മദ് എന്നിവർ സംഗമത്തിൽ സംബന്ധിക്കും. ഫാഷിസ്റ്റ് വിരുദ്ധ ചിത്രം വര, കവിത, ഏകാംഗ നാടകം തുടങ്ങിയവ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് നഈം ഗഫൂർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.