ധ്രുവീകരണം മുസ്‌ലിം സമൂഹത്തിന് നഷ്ടമുണ്ടാക്കും -പാലോളി

മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ധ്രുവീകരണം വഴി മുസ്‌ലിം സമൂഹത്തിന് നഷ്ടമാണ് സംഭവിക്കുകയെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദുകുട്ടി. വോട്ടിന് വേണ്ടി ഏതു വർഗീയ ശക്തികളെയും കൂട്ടുപിടിക്കാൻ മടിയില്ലാത്തവരാണ് മുസ്‌ലിം ലീഗ് എന്നും പാലോളി പറഞ്ഞു.  

മുസ്‌ലിം വോട്ടുകൾ ഏകീകരിക്കാനുളള ലീഗിന്‍റെ നീക്കം ബി.ജെ.പിയുടെ വളർച്ചക്ക് വളക്കൂറാകും. മതങ്ങൾ തമ്മിലുളള മത്സരത്തിന് തെരഞ്ഞെടുപ്പിനെ വേദിയാക്കരുതെന്ന് പാലോളി ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ട് പോലും ലീഗിന്‍റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യക്തമാണ്. തെരഞ്ഞെടുപ്പിൽ താൽകാലികമായി ജയിച്ചു കയറാൻ മുസ്‌ലിം ധ്രുവീകരണമുണ്ടാകുമ്പോൾ എതിർചേരിയിൽ ഹിന്ദു ധ്രുവീകരണവും ഉണ്ടാകും. സംസ്ഥാനത്താകെ ഹിന്ദു വർഗീയത ശക്തിപ്പെടുത്താനുളള സാഹചര്യം ഒരുക്കുകയാണ് യു.ഡി.എഫ് മലപ്പുറത്ത് ചെയ്യുന്നതെന്നും പാലോളി മുഹമ്മദുകുട്ടി ചാനൽ അഭിമുഖത്തിൽ ആരോപിച്ചു.

Tags:    
News Summary - muslim community in malappuram cpm leader paloli mohammed kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.