കൊച്ചി: ഇസ്ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈകോടതി നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ഏകോപനസമിതി തിങ്കളാഴ്ച ഹൈകോടതി മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അഖില എന്ന ഹാദിയയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ കോടതി അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് മാർച്ച്. യുവതിയുടെ മതംമാറ്റം സംബന്ധിച്ച് ഒരുവിഭാഗം ആളുകൾ തെറ്റിദ്ധാരണ പരത്തുെന്നന്നും സങ്കുചിത താൽപര്യങ്ങൾക്ക് പരോക്ഷമായെങ്കിലും കോടതിവിധി അനുകൂലമാകുെന്നന്നും ഏകോപനസമിതി ആരോപിച്ചു. ഭരണഘടനാപരമായി പൗരന് അനുവദിച്ച അവകാശങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണ് യുവതിയുടെ വിവാഹം റദ്ദാക്കിയ നടപടി. സത്യസരണിയെന്ന സ്ഥാപനം മതപഠനത്തിന് മാത്രമുള്ളതാണ്. ഇസ്ലാമിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ആർക്കും അവിടെ പ്രവേശനമുണ്ട്.
ചെയർമാൻ കാഞ്ഞാർ അബ്ദുറസാഖ് മൗലവി, കൺവീനർ വി.കെ. ഷൗക്കത്തലി, വൈസ് ചെയർമാൻ സലീം കൗസരി, ട്രഷറർ അനസ് റഹ്മാനി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.