കൽപറ്റയിൽ ശ്രേയാംസ്​ കുമാർ തോറ്റത്​ മുസ്​ലിം സഖാക്ക​ൾ മുഴുവൻ ടി. സിദ്ദീഖിന്​ വോട്ടുചെയ്​തതിനാൽ -കെ. സുരേന്ദ്രൻ

കൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ എൽ.ഡി.എഫ്​ സ്​ഥാനാർഥി എം.വി. ശ്രേയാംസ്​ കുമാറിന്​ സി.പി.എമ്മിലെ മുസ്​ലിം സഖാക്ക​െളാന്നും വോട്ട്​ ചെയ്​തില്ലെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. കൽപറ്റയിലെ സി.പി.എമ്മിനക​ത്തെ മുസ്​ലിം വോട്ടർമാർ പുർണമായും യു.ഡി.എഫ്​ സ്​ഥാനാർഥി ടി. സിദ്ദീഖിനാണ്​ വോട്ടുചെയ്​തതെന്നും ശക്​തമായ വർഗീയ ധ്രുവീകരണം കാരണമാണ്​ ശ്രേയാംസ്​ തോറ്റതെന്നും​ സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

'കൽപറ്റയിലെ ഇടതുമുന്നണി സ്​ഥാനാർഥി ബഹുമാന്യനായ ശ്രേയാംസ്​ കുമാർ പറയുന്നതെന്താണ്​? കഴിഞ്ഞ തവണ സി.കെ. ശശീന്ദ്രന്​ വലിയ പിന്തുണ ലഭിച്ച മണ്ഡലമാണ്​ കൽപറ്റ. അതിനുശേഷം ജനതാദൾ യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫിലേക്ക്​ വന്നു. ആ ഘടകകക്ഷിയുടെ അധ്യക്ഷൻ എങ്ങനെയാണ്​ കൽപറ്റയിൽ തോറ്റത്​? എങ്ങനെയാണ്​ സിദ്ദീഖ്​ ജയിച്ചത്​?

കൽപറ്റ മണ്ഡലത്തിലെ സി.പി.എമ്മിനക​ത്തെ മുസ്​ലിം വോട്ടർമാർ പൂർണമായും സിദ്ദീഖിനാണ്​ വോട്ടുചെയ്​തത്​. പിണങ്ങോടും വെങ്ങപ്പള്ളിയിലും കണിയാമ്പറ്റയിലുമൊക്കെ സി.പി.എമ്മിന്‍റെ പാർട്ടി പ്രവർത്തകരായിട്ടുള്ള മുസ്​ലിം സഖാക്കൾ അവി​െട ​േവാട്ട്​ ചെയ്​തിരിക്കുന്നത്​ സിദ്ദീഖിനാണ്​. ഇതാർക്കും അറിയാത്ത കാര്യമൊന്നുമല്ലല്ലോ. ശ്രേയാംസ്​കുമാർ കാൽലക്ഷത്തിലധികം വോട്ടിന്​ ഇന്നത്തെ തരംഗത്തിൽ ജയിക്കേണ്ട മണ്ഡലമാണ്​ കൽപറ്റ. വർഗീയമായിട്ടുള്ള ശക്​തമായ ധ്രുവീകരണം കാരണമാണ്​ ശ്രേയാംസ്​ തോറ്റത്​ -സുരേന്ദ്രൻ ആരോപിച്ചു. 

Tags:    
News Summary - Muslim CPIM Workers Didn't Vote For Sreyams Kumar -K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.