ചെറുതുരുത്തി (തൃശൂർ): കാലം അംഗീകരിച്ച ചരിത്രദൗത്യമാണ് 75 വർഷമായി മുസ്‌ലിംലീഗ് നിർവഹിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗിനെ എല്ലാ കാര്യത്തിലും മാതൃകയായി മറ്റുള്ളവർ കാണുന്നു എന്നത് വലിയ അംഗീകാരമാണ്.
അച്ചടക്കത്തോടെ ഒരു നേതൃത്വത്തിന് കീഴിൽ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ പാർട്ടിയെ പ്രാപ്തമാക്കിയത്. ഡൽഹിയിലെ ആസ്ഥാനമന്ദിരം പ്രവർത്തകരുടെ വികാരമാണ്. ഈ ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പിൽ ലീഗ് വഹിച്ച പങ്ക് വലുതാണ്. ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കുന്നതിൽ വലിയ പങ്കാളിത്തം വഹിക്കാൻ സാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതരകക്ഷികളുടെ വിജയം ഉറപ്പാക്കാൻ എല്ലാവരും ഒന്നിച്ച് രംഗത്തിറങ്ങണം. ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് ലക്ഷ്യം. ഭാവി ഇന്ത്യയെ മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പാതയിൽ ഉറപ്പിച്ച് നിർത്താൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.